തൊടുപുഴ: ജില്ലയിലെ ഒഴിവുള്ള തസ്തികകളിലേക്ക് പ്രമോഷൻ വഴി നടത്തിയ പ്രൈമറി ഹെഡ്മാസ്റ്റർ നിയമനം അപാകത നിറഞ്ഞതും രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമാക്കുന്നതുമാണെന്ന് കെ.പി.എസ്.ടി.എ. തങ്ങൾക്കിഷ്ടമുള്ള ആളുകൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ നിയമനം തരപ്പെടുത്തുന്നതിന് ഇടത് അദ്ധ്യാപക സംഘടനയും ഡി.ഡി.ഇ ഓഫീസ് അധികാരികളും ഒത്തുകളിച്ചു. തങ്ങളോട് ആഭിമുഖ്യം പുലർത്താത്ത വനിതാ ജീവനക്കാർക്ക് പോലും സർവീസ് സീനിയോരിറ്റി ലംഘിച്ചുകൊണ്ട് ഏറ്റവും ദുർഘട പ്രദേശങ്ങളായ ഇടമലക്കുടിയിലും ചിക്കണാംകുടിയിലുമൊക്കെയാണ് നിയമനം നൽകിയിരിക്കുന്നത്. ഉത്തരവ് മരവിപ്പിച്ച് സീനിയോരിറ്റി അംഗീകരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കാനും, നിയമ നടപടികൾ സ്വീകരിക്കാനും സംഘടന തീരുമാനിച്ചു.