ചെറുതോണി: പി.ജെ. ജോസഫിനെതിരെ കേരളാകോൺഗ്രസ് എമ്മിന്റെ പോഷകസംഘടനയായ കെ.ടി.യു.സി (എം) ഇടുക്കി ജില്ലാ കമ്മിറ്റി രംഗത്ത്. ജനാധിപത്യപരമായ രീതിയിൽ സംസ്ഥാന കമ്മറ്റി വിളിച്ച് തിരഞ്ഞെടുപ്പ് നടത്താതെ പി.ജെ ജോസഫിനെ ചെയർമാനായി അംഗീകരിക്കില്ലെന്നാണ് മുന്നറിയിപ്പ്. പാർട്ടിയിൽ സമവായ നീക്കമുണ്ടെന്ന് പറയുകയും സ്വയം ചെയർമാനാണെന്ന് പറയുകയും ചെയ്യുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്നും ഭാരവാഹികളാരോപിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ടി.പി. മൽക്ക, എസ്.കെ. രമേശൻ, കേരള സെക്യൂരിറ്റീസ് സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടോമി തീവള്ളിൽ, നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി സെലിൻ മാത്യു കുഴിഞ്ഞാലിൽ, ജനറൽ സെക്രട്ടറി ബാബു പാറയ്ക്കൽ, വൈസ് പ്രസിഡന്റ് ബാബു വടക്കേപ്പാറയിൽ, ബാബു തൊട്ടിയിൽ, ജോബി പേടിക്കാട്ടുകുന്നേൽ , ജോസി എം വേളാച്ചേരിയിൽ, സിപി മഹിപാൽ, സെബാസ്റ്റ്യൻ പള്ളിവാതുക്കൽ, ഷാജി അണക്കര, കൃഷ്ണൻ മുട്ടം, ജോർജ് നെടുംങ്കണ്ടം എന്നിവർ പ്രസംഗിച്ചു.