mani
തോപ്രാംകുടി സർവ്വീസ് സഹകരണ ബാങ്കിന്റെ കനകക്കുന്ന് ശാഖ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിക്കുന്നു.

ചെറുതോണി: തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിന്റെ കനകക്കുന്ന് ശാഖ ഉദ്ഘാടനവും കെയർഹോം പദ്ധതിയിൽ പണിത വീടിന്റെ താക്കോൽ ദാനവും മന്ത്രി എം.എം. മണി നിർവഹിച്ചു. ബഥേൽ ശാഖയ്ക്ക് ശേഷം രണ്ടാമത്തെ ശാഖയാണ് കാർഷിക കേന്ദ്രമായ കനകക്കുന്നിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചത്. റോഷി അഗസ്റ്റിൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിക്കൽ ചടങ്ങുകൾ കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ് നിർവ്വഹിച്ചു. ബാങ്കിന്റെ ആദ്യ നിക്ഷേപ സ്വീകരണം ഡെപ്യൂട്ടി രജിസ്ട്രാർ സജീവ് കർത്തയും മികച്ച കർഷകരെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം നോബിൾ ജോസഫ്, സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതിയംഗം പി.ജി. ചന്ദ്രൻ നന്ദിയും പറഞ്ഞു.