മുട്ടം: മലങ്കര ഡാമിന്റെ ഷട്ടർ നാളെ രാവിലെ തുറക്കും. മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ജലസംഭരണിയിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇന്നലെ വൈകിട്ട് ആറിന് ജലനിരപ്പ് 41.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഡാം തുറന്ന് വിടുവാൻ സാധ്യതയുള്ളതിനാൽ തൊടുപുഴയാറിന്റെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അസി. എൻജിനീയർ അറിയിച്ചു.