തൊടുപുഴ: കലാനിലയം നാടകങ്ങൾക്ക് എന്നും വൻ സ്വീകരണം നൽകിയിട്ടുള്ള തൊടുപുഴയിലേക്ക് കലാനിലയത്തിന്റെ എക്കാലത്തേയും ജനപ്രിയ നാടകമായ കടമറ്റത്ത് കത്തനാരുമായി വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ സാങ്കേതിക മികവോടെ വേറിട്ട അവതരണ ശൈലിയോടെ കടമറ്റത്ത് കത്തനാർ പുനരവതരിപ്പിക്കുകയാണ്. തൊടുപുഴയിൽ മാരിക്കലുങ്ക് മൗര്യാ ഗാർഡൻസിലാണ് വേദി ഒരുങ്ങുന്നത്. നാടകാവതരണത്തിനുള്ള സ്റ്റേജിന്റെ കാൽനാട്ടുകർമ്മം ഇന്ന് രാവിലെ 10.45 ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും.