രാജാക്കാട്: കാലവർഷം എത്തിയിട്ടും ഹൈറേഞ്ചിൽ ചൂടിന് കുറവില്ല. മുരിക്കുംതൊട്ടിയിൽ ഒരാൾക്ക് സൂര്യതാപമേറ്റു. ഉടുമ്പൻചോല പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മുരിക്കുംതൊട്ടി പെരുമാക്കുടിയിൽ അബ്ദുൾ സമദിനാണ് സൂരതാപമേറ്റത്. ഇന്നലെ ഉച്ച നേരത്ത് പുരയിടത്തിലെ പച്ചക്കറിത്തോട്ടത്തിൽ ഏറെനേരം ജോലി ചെയ്തിരുന്നു. അതുകഴിഞ്ഞ് വീട്ടിനുള്ളിൽ കയറി ഷർട്ട് അഴിച്ചപ്പോൾ പുറത്തും ഇരു തോളിലും പൊള്ളലേറ്റതുപോലെ കുമിളകൾ കണ്ടു. ഒപ്പം നീറ്റലും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടുമ്പൻചോല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമാണെന്ന് തിരിച്ചറിഞ്ഞത്.