kalvarimound

കട്ടപ്പന: വിനോദസഞ്ചാരികൾക്ക് ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു കോടമഞ്ഞിന് താഴ്‌വരയായ കാൽവരിമൗണ്ട്. മഴയെ പോലും അവഗണിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേരാണ് കാൽവരിമൗണ്ട് മലനിരകളുടെ ദൃശ്യ ഭംഗി ആസ്വദിക്കാനെത്തുന്നത്. സ്‌കൂൾ സീസണും കാലവർഷവും ആരംഭിച്ചെങ്കിലും കാൽവരിമൗണ്ടിലെ വിനോദ സഞ്ചാരികളുടെ തിരക്കിന് യാതൊരു കുറവുമില്ല. സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കാൽവരിമൗണ്ടിൽ ടൂറിസം കൗൺസിലും ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യങ്ങളും കൂൾ ബാറും വിശ്രമ കേന്ദ്രങ്ങളുമടക്കം സഞ്ചാരികൾക്കാവശ്യമായതെല്ലാം ഇവിടെ സജ്ജമാണ്. സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഇവിടേക്ക് പ്രവേശിക്കാൻ പാസ് എടുക്കണം. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ ഒരു പുതിയ വാതായനം തന്നെയാണ് കാൽവരിമൗണ്ടിലുള്ളത്.