അടിമാലി: കോട്ടേജിൽ താമസത്തിനെത്തിയ വിനോദ സഞ്ചാരികളായ യുവാക്കളുടെ ആക്രമണത്തിൽ അയൽ വാസിയായ ഗൃഹനാഥന് പരിക്കേറ്റു. മൂന്നര പവന്റെ സ്വർണമാലയും പണവും മൊബൈൽ ഫോണും നഷ്ടമായി. കുരിശുപാറ കോറ്റുവായ്ക്കൽ കെ.പി. സാബുവിനെയാണ് (44) പരിക്കളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. കോട്ടപ്പാറയ്ക്ക് സമീപമുള്ള സ്വകാര്യ കോട്ടേജിൽ ശനിയാഴ്ച വൈകിട്ട് താമസത്തിനെത്തിയ സംഘത്തിന്റെ ഉച്ചത്തിലുള്ള അശീല സംഭാഷണവും പാട്ടുമാണ് പ്റശ്നങ്ങൾക്ക് കാരണം. കോട്ടേജിന് സമീപത്തുള്ള വീടുകളിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ട് സാബു യുവാക്കളെ അറിയിച്ചു. ഇതോടെ കോട്ടേജിലെ താമസം മതിയാക്കി രണ്ട് കാറുകളിലായി യുവാക്കൾ പോകും വഴി റോഡിൽ നിൽക്കുകയായിരുന്ന സാബുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് പരാതി. സാബുവിന്റെ മൊഴിയുടെ അടിസ്ഥനത്തിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.