തൊടുപുഴ: അന്താരാഷ്ട്ര യോഗാദിനത്തിനോടനുബന്ധിച്ച് അറക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 22വരെ സൗജന്യ യോഗാ പരിശീലനം നടത്തും. 21നാണ് അന്താരാഷ്ട്ര ദിനാചരണം. ജില്ലാ യോഗ അസോസിയേഷന്റെയും മൂലമറ്റം ധ്യാന യോഗ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ രാവിലെ 5.30 മുതൽ 7.30 വരെയാണ് പരിശീലനം.