രാജാക്കാട്: ഇടുക്കി രൂപതയിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന തീർത്ഥാടന ദൈവാലയമായ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രാഹം പുറയാറ്റ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ. ജെയിംസ് പൊമ്പേൽ വിശുദ്ധ കുർബ്ബാനയർപ്പിച്ച് വചന സന്ദേശം നൽകി. ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ജപം. വൈകിട്ട് നാലിന് ജപമാല, ലദീഞ്ഞ്. 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം ഫാ. തോമസ് മാറാട്ടുകുളം. ആറിന് ദിവ്യകാരുണ്യ ആരാധന, നേർച്ച വിതരണം. 15ന് രാവിലെ ആറിന് വിശുദ്ധ കുർബ്ബാന, വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ജപം. വൈകിട്ട് നാലിന് ജപമാല, ലദീഞ്ഞ്. 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം ഫാ. ജോസഫ് അക്കൂറ്റ്. ആറിന് ദിവ്യകാരുണ്യ ആരാധന, നേർച്ച വിതരണം. 16ന് രാവിലെ ആറിന് വിശുദ്ധ കുർബ്ബാന, 9.30ന് ജപമാല,10 ന് തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് ഫാ. ജോർജ്ജ് പള്ളിവാതുക്കൽ, 11.45ന് പ്രദക്ഷിണം, വികാരി ഫാ. ജോബി വാഴയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ഫാ. സിജോ മേക്കുന്നേൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.