തൊടുപുഴ: യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയുക്ത എം.പി ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകി. മണ്ഡലത്തിൽ തനിക്ക് നൽകിയ വലിയ ഭൂരിപക്ഷത്തിന് എം.പി നന്ദി പറഞ്ഞു. മൂന്നു മാസത്തിലൊരിക്കൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവർത്തകർ പങ്കെടുക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കുമെന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏറ്റുവാങ്ങുമെന്നും ഡീൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇടുക്കിയിലെ ജനങ്ങൾ തനിക്ക് നൽകിയത്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. തങ്കച്ചൻ കരക്കാവയലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. കെ.കെ. മനോജ്, എ.പി. ഉസ്മാൻ, ജയ്സൺ കെ. ആന്റണി, കെ.ബി. സെൽവം, സെലിൻ കുഴിഞ്ഞാലിൽ, മനോജ് മുരളി, മിനി സാബു, അഡ്വ. എബി തോമസ്, ജിനേഷ് കുഴിക്കാട്ട്, ജോർജ് അമ്പഴം, ജോസഫ് എമ്പ്രയിൽ, റോയ് കുര്യൻ, ബിജോ ജോസ്, വിനോദ് പി.സി, റോണീയോ എബ്രഹാം, ഇബ്രാഹിം ഇഞ്ചകുടി, ഷൈനി സജി, സുലേഖ ഇബ്രാഹിം, സുബിൻ വരിക്കമാക്കൽ, കെ.കെ. സുബി, റെജി കാച്ചനോലിൽ എന്നിവർ പ്രസംഗിച്ചു.