തൊടുപുഴ: തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ഇന്ത്യൻ സ്‌പോർട്സ് അക്കാദമി 280 പോയിന്റുമായി തുടർച്ചയായി നാലാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. സീനിയർ വൈസ് പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കിയിൽ നിന്ന് അണ്ടർ-19 ഡബിൾസ് വിഭാഗത്തിൽ കഴിഞ്ഞ വർഷം നടന്ന കേരളാ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ സ്‌പോർട്സ് ബാഡ്മിന്റൺ അക്കാദമിയിലെ അംഗങ്ങളായ ഗോകുൽ സി.അനിൽ, അഖിൽ പി.വി. എന്നിവരെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വിജയികൾക്ക് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ബാലചന്ദ്രമേനോൻ അവാർഡുകൾ നൽകി. മ്രാല മാടപ്പറമ്പിൽ ക്ലബ് 30 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. കൂടാതെ 2019 സിലോൺ മാസ്റ്റേഴ്സ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയിയായ മുഹമ്മദ് സബിബുള്ളയെ യോഗത്തിൽ ആദരിച്ചു. ടൂർണമെന്റിൽ ഈ വർഷത്തെ പ്രോമിസിംഗ് പ്ലെയർ അവാർഡ് അദ്വൈത് അബാനി കരസ്ഥമാക്കി. ഡോ. അമൽ ജി. കൃഷ്ണൻ, ബിലീഷ് സുകുമാരൻ, ജെയ്സൺ പി ജോസഫ്, സനൽ കുമാർ, തോമസ് സേവ്യർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സെക്രട്ടറി സൈജൻ സ്റ്റീഫൻ സ്വാഗതവും ട്രഷറർ സുധീർകുമാർ നന്ദിയും പറഞ്ഞു.