മുട്ടം: മുട്ടം കോടതി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരച്ചില്ല വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മുട്ടത്ത് വീശിയടിച്ച ശക്തമായ കാറ്റിലാണ് അഡ്വ. സന്തോഷ് തേവർകുന്നേലിന്റെ കാറിന് മീതെ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണത്. ഓഫീസിന് മുമ്പിൽ കാർ നിറുത്തിയിട്ടിരിക്കുകയായിരുന്നു. കാറിനുള്ളിൽ ആരും ഇല്ലായിരുന്നു.