തൊടുപുഴ: അർബുദ ബാധിതയായ യുവതി സുമനസുകളുടെ കാരുണ്യം തേടുന്നു. അടിമാലി വാളറ ചില്ലിതോട് താമസിക്കുന്ന പുത്തൻപുരയ്ക്കൽ പി.കെ. സുനിതയാണ് (36) സ്തനാർബുദത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നത്. അഞ്ച് മാസം മുമ്പാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച സുനിതയ്ക്കൊപ്പം ഇപ്പോൾ പ്രായമായ അമ്മ മാത്രമാണുള്ളത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവർ വാടക വീട്ടിലാണ് കഴിയുന്നത്. സുനിത ഹോട്ടൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ അസുഖം ബാധിച്ചതോടെ കട നടത്താനായില്ല. നാട്ടുകാരുടെ സഹായംകൊണ്ടും പലരിൽ നിന്നും കടം വാങ്ങിയുമാണ് ഇത്രയും നാളും ചികിത്സിച്ചത്. ഫലപ്രദമായ ചികിത്സ നടത്തിയാൽ സുനിതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വന്നു. ഇനി കീമോതെറാപ്പി ഉൾപ്പെടെയുള്ളവ ആരംഭിക്കമ്പോൾ വേണ്ടി വരുന്ന ഭീമമായ തുക താങ്ങാൻ നിർദ്ധന കുടുംബത്തിന് കഴിയില്ല. നല്ലവരായ മനുഷ്യരുടെ സഹായം ലഭിച്ചാൽ രോഗം ഭേദമായി സാധാരണ ജീവിതം നയിക്കാമെന്നാണ് സുനിതയുടെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 14331040000564. IFSC കോഡ്: IBKL-0001433. അടിമാലി ശാഖ. ഇരുമ്പുപാലം വാളറ പി.ഒ. ഫോൺ: 9207139562.