അടിമാലി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അടിമാലി ഈസ്റ്റേൺ പബ്ലിക് സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലും പ്രൈവറ്റ് സ്റ്റാൻഡിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. രക്തദാനത്തിന്റെ മഹത്വവും രക്തദാനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖയും വിതരണം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ആർ. ശാലിനി അദ്ധ്യാപകരായ എ.ജി. ബിനു, മഞ്ജു. ആർ, ജോൺസൺ എന്നിവരും ഇരുപതോളം ജൂനിയർ റെഡ്‌ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു.