മറയൂർ: ഇന്ത്യയിൽ പുലികൾ ചത്തുവീഴുന്നതിന്റെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു.നാലു മാസം കൊണ്ട് ചത്തത് 218 പുലികൾ. വന്യ ജീവി സംരക്ഷണ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണ് ഈ വിവരങ്ങൾ. 2009 മുതൽ സംഘടന പഠനം നടത്തി വരുന്നു.2019ൽ ആദ്യ നാലു മാസത്തിലാണ് 218 പുലികൾ പലവിധ കാരണങ്ങളാൽ ചത്തത്.2018ൽ 500 പുലികളാണ് ചത്തത്.40 ശതമാനം വർദ്ധനവാണ് നാലു മാസത്തിനിടയിൽ ഉണ്ടായിട്ടുള്ളത്.2018ലെ സംഘത്തിന്റെ കണക്കെടുപ്പ് പ്രകാരം ഓരോ ദിവസവും ഇന്ത്യയിൽ ഒരു പുലി വീതം കിണറുകളിലോ വാഹനങ്ങൾ ഇടിച്ചോ,മർദ്ദിക്കപ്പെട്ടോ കൊല്ലപ്പെടുന്നുണ്ട്. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികളിൽപ്പെട്ടും പുലികൾ ചാകുന്നു.