ചിറ്റൂർ : എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖ വാർഷിക പൊതുയോഗം 16 ന് രാവിലെ 10 ന് ശാഖാ ഓഫീസിൽ നടക്കും. യൂണിയൻ കൺവീനർ കെ. സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ജയേഷ്.വി മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ ആശംസ അർപ്പിച്ച് സംസാരിക്കും. ശാഖാ പ്രസിഡന്റ് കെ.വി ശശി സ്വാഗതം പറയും.

അഭിനന്ദിച്ചു

തൊടുപുഴ : ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിന് ഉജ്ജ്വല വിജയം സമ്മാനിച്ച ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ(ഡി.കെ.ടി.എഫ്)​ പ്രവർത്തകർക്ക് നിയോജക മണ്ഡലം കമ്മിറ്രി അഭിന്ദനം അറിയിച്ചു. തൊടുപുഴ രാജീവ് ഭവനിൽ കൂടിയ യോഗത്തിൽ പ്രസി‌ഡന്റ് ടി.വി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ജയിംസ് മാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ഇ സേവ്യർ,​ നിയോജക മണ്ഡലം ഭാരവാഹികളായ കെ.ആർ ശിവദാസൻ,​ ടി.പി ജോയി,​ കെ.ജെ ജോൺ,​ ഇ.വി വിജയൻ,​ ഹലീൽ ടി.എച്ച്,​ ഉഷാ രാജൻ,​ നൈസി മാത്യു,​ ജോയി കാട്ടുവള്ളി,​ ടി.ആർ വത്സ എന്നിവർ പ്രസംഗിച്ചു.