തൊടുപുഴ : പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വഴിത്തല, പുറപ്പുഴ മേഖലകളിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പാനീയങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലുകളിൽ ശുചിത്വം പാലിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം നൽകുന്നതിനും കർശന നിർദ്ദേശം നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എൻ.സി. വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുമേഷ്.എം. ജിനിൽ കുമാർ, തുളസി.എം. ശ്രീനി.കെ.എസ്., ബീനാ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.