പീരുമേട്: വളർത്തു പശുവിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി കടത്തിയതായി പരാതി. ഹെലിബെറിയ എസ്റ്റേറ്റ് തൊഴിലാളിയായ പ്രഭാകരന്റെ പശുവിനെയാണ് കൊന്നത്. പശുവിന്റെ ശരീര അവശിഷ്ടങ്ങൾ ലയത്തിന് സമീപത്തെ കാട്ടിൽ നിന്നും കണ്ടെടുത്തു. തോട്ടം തൊഴിലാളികൾസമീപത്തെ തുറസായ കാട്ടിൽ പകൽ സമയം പശുക്കളെ മേയാൻ വിടാറാണ് പതിവ്. ഇതിനു മുമ്പും സമാനമായ സംഭവം നടന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.