തൊടുപുഴ: ഇടവെട്ടി ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ എട്ടിന് ബാലാലയ പ്രതിഷ്ഠ നടക്കും. ക്ഷേത്രം തന്ത്രി രോവണം കോട്ടില്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നിലവിലെ പ്രതിഷ്ഠയും​നാഗരാജാവ്,​ നാഗയക്ഷി എന്നിവ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.