തൊടുപുഴ: കുടുംബശ്രീ ഓഫീസുകളിൽ വയോജനങ്ങളുടെ അയൽക്കൂട്ട രജിസ്ട്രേഷൻ നടത്തും. പുറപ്പുഴ,​ കരിങ്കുന്നം, ​മണക്കാട്,​ ഇടവെട്ടി,​ മുട്ടം കുമാരമംഗലം പഞ്ചായത്തുകളിലും​ തൊടുപുഴ നഗരസഭയിലും പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസുകളിലാണ് രജിസ്ട്രേഷൻ നടത്തുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ളവർ അഞ്ചോ, ​അതിൽ കൂടുതലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി രജിസ്റ്റർ ചെയ്യണമെന്ന് ബ്ലോക്ക് കോ-​ ഓർഡിനേറ്റർ അറിയിച്ചു.