തൊടുപുഴ: ജനകീയാസൂത്രണ പദ്ധതിയിൽ അംഗീകാരം നേടിയ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് നഗരസഭ ആറാം വാർഡ് സഭാ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ എ.പി.ജെ. അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് മുനിസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.