ഇടുക്കി: ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാളെ രാവിലെ 10ന് തൊടുപുഴ ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. രാജീവ് ഭവനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു.