തൊടുപുഴ: ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ബയോഡൈവേഴ്സിറ്റി ക്ലബ് യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിൽ പരിസ്ഥിതി സെമിനാറും പ്രകൃതി പഠനയാത്രയും നടത്തി. ലണ്ടനിലെ ബ്രുണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രഞ്ജൻ ഡോ. അജി പീറ്റർ സെമിനാർ നയിച്ചു. എൻ. രവീന്ദ്രൻ, ജിതിൻ ജോയി, ഡോ. സാജൂ അബ്രാഹം, റെജി പി. തോമസ് എന്നിവർ നേതൃത്വം നൽകി.