രാജാക്കാട്: ഉടുമ്പൻചോല കൂക്കലാറിൽ അനധികൃത മദ്യവിൽപ്പന നടത്തിയ വൃദ്ധൻ പിടിയിൽ. കൂക്കലാർ സ്വദേശി തങ്കരാജാണ് (63) അറസ്റ്റിലായത്. രണ്ടര ലിറ്റർ വിദേശ മദ്യവും വിറ്റുകിട്ടിയ പണവും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. എസ്റ്റേറ്റ് തൊഴിലാളികൾക്കും പ്രദേശവാസികൾക്കും പതിവായി മദ്യവിൽപ്പന നടത്തിയിരുന്നതായും വീട് കേന്ദ്രീകരിച്ചായിരുന്നു കച്ചവടമെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.