തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം മണക്കാട് എൻ.എസ്.എസ് സ്‌കൂൾ പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ട് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗ അംഗങ്ങൾക്കാവശ്യമായ വൃക്ഷതൈകൾ വിതരണം ചെയ്തു.