തൊടുപുഴ: ഈ വർഷത്തെ ജില്ലാ സബ്ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 22ന് രാവിലെ ഒമ്പത് മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. 01.04.2004ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. തൊടുപുഴ ന്യൂമാൻ കോളേജിൽ ചേർന്ന യോഗത്തിൽ ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നെറ്റ്‌ബോൾ അസ്സോസിയേഷൻ ഭാരവാഹികളായ പ്രൊഫ. പി.ടി. സൈനുദ്ദീൻ, എസ്. നജിമുദ്ദീൻ, യു.പി. സാബിറ, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തോംസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോർജ്ജ് റോജി ആന്റണി (പ്രസിഡന്റ്), സന്ദീപ് സെൻ, കെ. ശശിധരൻ (വൈസ് പ്രസിഡന്റുമാർ), എൻ. രവീന്ദ്രൻ (സെക്രട്ടറി), ലീനീഷ് പോൾ, ടി.എം. സേതു (ജോയിന്റ് സെക്രട്ടറിമാർ), ആർ. മോഹൻ (ട്രഷറർ), എ.പി. മുഹമ്മദ് ബഷീർ (ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധി), റെജി പി. തോമസ് (സ്‌റ്റേറ്റ് പ്രതിനിധി), ഷെൽബിൻ ജോസ്, ഏഞ്ചൽ ജോർജ്ജ്, പ്രൊഫ. ബെന്നി മാത്യു, പോൾ ഇഞ്ചിയാനി (കമ്മിറ്റി അംഗങ്ങൾ), പ്രൊഫ. തോംസൺ ജോസഫ് (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.