മറയൂർ: വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി കാന്തല്ലൂർ പഞ്ചായത്തിലെ വിവിധ ഗോത്രവർഗ്ഗ കോളനികളിലും ഗ്രാമങ്ങളിലും നിയുക്ത ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പര്യടനം നടത്തി. രാവിലെ എട്ടിന് ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒള്ളവയൽ ഗോത്രവർഗ കോളനിയിൽ നിന്ന് ആരംഭിച്ച പര്യടനം പെരടി പള്ളം, പെരുമല, പുത്തൂർ, ഗുഹ നാഥപുരം, കാന്തല്ലൂർ ടൗൺ, കുളച്ചി വയൽ, കിഴാന്തൂർ ,കാരയൂർ, പയസ് നഗർ, ചുരക്കുളം, കോവിൽക്കടവ്, മിഷ്യൻ വയൽ, ചാനൽ മേട്, ചെമ്പട്ടി കുടി, തീർത്ഥ മല, കർശനാട്, ദിണ്ഡുക്കൊമ്പ്, ഒ.എൽ.എച്ച് കോളനി എന്നിവിടങ്ങളിൽ എത്തി സമാപിച്ചു. മറയൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടർമാരെ കണ്ട് നന്ദി രേഖപ്പെടുത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി, മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് വി. കുമാർ, കാന്തല്ലൂർ മണ്ഡലം പ്രസിഡന്റ് മുത്തുകൃഷ്ണൻ, എസ്. മാധവൻ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.