കുഞ്ചിത്തണ്ണി: ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പഠനോപകരണ വിതരണവും ക്വിസ് മത്സരവും ഇന്ന് നടക്കും. രാവിലെ 11.30ന് ലൈബ്രറി ഹാളിൽ നടക്കുന്ന യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെബർ കെ.എൻ. രാജു പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ടി.ആർ. വിജയൻ അദ്ധ്യക്ഷനാകും. പി.കെ. സുധാകരൻ, കെ.എൻ.സജീവ്, വി.ബി. ഷൈലജൻ എന്നിവർ പ്രസംഗിക്കും.