muhammed
ഇടുക്കി അഡീഷണൽ എസ്.പി കെ മുഹമ്മദ് ഷാഫി ഫ്ലാഗ് ഓഫ് ചെയ്യുന്നു

ഇടുക്കി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിറുത്തി സംസ്ഥാന പൊലീസ് നടപ്പാക്കുന്ന പിങ്ക് പട്രോളിംഗ് ആദ്യഘട്ടം എന്ന നിലയിൽ വിദേശ വിനോദ സഞ്ചാരികളടക്കം ആയിരകണക്കിന് പേരെത്തുന്ന മൂന്നാർ ടൗണിൽ ആരംഭിച്ചു. ഇടുക്കി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇടുക്കി അഡീഷണൽ എസ്.പി കെ. മുഹമ്മദ് ഷാഫി ഫ്ലാഗ് ഒഫ് ചെയ്തു. ഒരു വനിത സബ് ഇൻസ്‌പെക്ടർ, രണ്ട് വനിതാ പോലീസ് എന്നിവർ ഉൾപ്പെടുന്ന പട്രോൾ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. ആദ്യ ഡ്രൈവർ പൊലീസ് ഉദ്യോഗസ്ഥയായ അപർണ രാധാകൃഷ്ണനും വുമൺ സബ് ഇൻസ്‌പെക്ടർ എൻ.എൻ. സുശീലയുമാണ്. 1515 എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും പിങ്ക് പെട്രോളിന്റെ സേവനം ലഭ്യമാകും.