കുമളി: ഒന്നാം മൈൽ എസ്.ഡി കോൺവെന്റ് വക തോട്ടത്തിൽ നിന്ന് ഇരുന്നൂറിലധികം ഏലത്തട്ട മോഷണം പോയതായി പരാതി. വ്യാഴാഴ്ചയാണ് സംഭവം. മഠത്തിന്റെ മതിലിലൂടെ അയൽവാസിയുടെ വീട്ട് മുറ്റത്ത് എത്തിച്ച് പിക്കപ്പ് ആട്ടോറിക്ഷയിൽ കടത്തിയതായാണ് സംശയം. ഒരു ഏലത്തിട്ടയ്ക്ക് മുപ്പത് രൂപ മുതൽ അറുപത് രൂപ വരെ വിലയുണ്ട്. മഴയുടെ ആരംഭത്തിലാണ് എത്തട്ടകൾ നടുന്നത്.