കുമളി: അന്യ സംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ ആറ് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് ചെങ്കര ആനക്കുഴിയിൽ സംഘർഷമുണ്ടായത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ആസാം സ്വദേശികളും ചെങ്കര റോസ് ഭവൻ ആബ്രോസും സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. അന്യ സംസ്ഥാന തൊഴിലാളികൾ അകാരണമായി മർദ്ദിച്ചെന്ന് ആംബ്രോസ് പറഞ്ഞു. എന്നാൽ റോഡിൽ നിന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത തങ്ങൾ ചോദ്യം ചെയ്തതതിന് തങ്ങളെ മർദ്ദിച്ചെന്നാന്ന് അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നത്. റോഡിലിട്ട് മർദ്ദിച്ചതിന് ശേഷം രാത്രി 15ലധികം പേർ തൊഴിലാളികളുടെ ലയത്തിൽ കയറി ആക്രമിച്ചതായി ഇവർ പറഞ്ഞു. പഞ്ചായത്തംഗം ഇടപെട്ട് പൊലീസിൽ പരാതി നൽകിയതായി ഇവർ പറഞ്ഞു. തുടർന്ന് ആബ്രോസ്, ഭാര്യ ശാലിനി, ഇവരുടെ 11 വയസുള്ള മകൻ എന്നിവർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ അന്യസംസ്ഥാനക്കാരും കുമളിയിൽ ചികിത്സ തേടി. അലിമുദ്ദീൻ, അഫ്സർ അലി, ഫർക്കൻ, ഐനുൾഫക്ക്, ഫരിദുൾ എന്നിവരാണ് ചികിത്സ തേടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.