മൂലമറ്റം: ബൈക്ക് മോഷണക്കേസില്‍ പൊലീസിനെ കണ്ട് ഓടിയ പ്രതി പിടിയില്‍. രണ്ടാം പ്രതി മാറിക മാഞ്ചുവട്ടില്‍ ഷിന്‍റോയെയാണ് (19) കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ കൂടെ ഒരാള്‍ കൂടി ഉണ്ടെന്ന് പിടിയിലായ പ്രതി പറഞ്ഞു. ഒന്നാം പ്രതി എബിനെയാണ് പിടികിട്ടാനുള്ളത്. ഇവര്‍ക്ക് കഞ്ചാവ് കച്ചവടമുണ്ടെന്നും സ്ഥിരം മോഷടാക്കളാണെന്നും ഒന്നാം പ്രതിയെ കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു. മുട്ടം കോടതി അവധിയായതിനാല്‍ ഷിന്‍റോയെ ഇന്ന് ഇടുക്കി കോടതിയില്‍ ഹാജരാക്കും. കാഞ്ഞാര്‍ സി.ഐ ഷിന്‍റോ പി. കുര്യന്‍, എസ്.ഐ ജോണ്‍ സെബാസ്റ്റ്യന്‍, ഡി.വൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡിലെ എ.എസ്.ഐ സിബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍പ്പെട്ട കേസായതിനാല്‍ പ്രതികളെ അവര്‍ക്കു കൈമാറും.