ഈസ്റ്റ് കലൂർ: കൈരളി ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ളബിന്റെയും കുമാരമംഗലം ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നിപ്പാ വൈറസ് ബോധവത്കരണ ക്ളാസും പകർച്ചപ്പനിക്കെതിരെ പ്രതിരോധ മരുന്ന് വിതരണവും ഇന്ന് രാവിലെ 10 ന് കൈരളി ലൈബ്രറി ഹാളിൽ നടക്കും. കുമാരമംഗലം ഹോമിയോ ഡിസ്പെൻസറി എൻ.എച്ച്.എം ഡോ. പ്രേംകുമാർ. ജി ക്ളാസിന് നേതൃത്വം നൽകും.
വാർഡ്‌സഭാ യോഗം ഇന്ന്
തൊടുപുഴ: നഗരസഭാ 32ാം വാർഡ് സഭായോഗം ഇന്ന് രാവിലെ 11 ന് കോലാനി ആർ.പി.എസ് ഹാളിൽ നടക്കും.
പ്രതിരോധ മരുന്ന് വിതരണം
കുടയത്തൂർ: ശരംകുത്തി റസിഡന്റ്സ് അസോസിയേഷന്റെയും കുടയത്തൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ളാസും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പി.എൻ. അനിൽകുമാർ ശ്രീനിലയത്തിന്റെ വീട്ടിൽ നടക്കും. കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കുടയത്തൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ റെയിൻരാജ് ബോധവത്കരണ ക്ളാസ് നയിക്കും.
കെയർഹോം പദ്ധതിയുടെ താക്കോൽദാനം
വണ്ണപ്പുറം: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള കെയർഹോം പദ്ധതി പ്രകാരം ഇടുക്കി ജില്ലയിൽ 212 വീടുകൾ നിർമ്മിച്ച് നൽകുന്നു. ഇതിന്റെ ഭാഗമായി വണ്ണപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ നാല് വീടുകളുടെ താക്കോൽദാനകർമ്മം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോടാമുള്ളി ഷോപ്പിംഗ് കോംപ്ളക്സിൽ നടക്കും. ബാങ്ക് പ്രസിഡന്റ് തമ്പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനവും കെയർഹോം പദ്ധതികളുടെ താക്കോൽദാനവും വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഹരിതം സഹകരണം പദ്ധതി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സിക്കും പ്ളസ്ടുവിനും ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ഇടുക്കി ഇൻചാർജ്ജ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത നിർവഹിക്കും. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ലൈല രമേശ് മുഖ്യപ്രഭാഷണം നടത്തും.