കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ശാന്തിഗ്രാം ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ നടക്കും. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു,​ പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും.