തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഹ്യൂമൻ റിസോർസസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചാഴികാട്ട് ആശുപത്രിയുടെ സഹകരണത്തിൽ നടത്തിയ നമ്മുടെ ആരോഗ്യം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ ആരോഗ്യ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദ കൈമൾ, വനിതാ യൂണിയൻ പ്രസിഡന്റ് ജലജ ശശി, എച്ച്.ആർ കോ-ഓർഡിനേറ്റർ കെ.പി. ചന്ദ്രഹാസൻ, യൂണിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ഡോ. സംഗീത എസ്. ജീവിത ശൈലി രോഗ നിയന്ത്രണത്തെക്കുറിച്ചു ഡോ. ഷെയ്ഖ് അൻസാരി പ്രഥമ ശുശ്രൂഷ പരീശീലന ക്ലാസിനും നേതൃത്വം നൽകി.