ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രവിവാര പാഠശാലയിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം ഇന്നു രാവിലെ ഒമ്പത് മുതൽ പരിയാരം എസ്.എൻ എൽ.പി സ്‌കൂളിൽ നടക്കും. ഇതോടനുബന്ധിച്ച് ശാഖാ പ്രസിഡന്റ് പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ സ്വാഗതം ആശംസിക്കും. ഗുരുപുഷ്പം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രനും കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരനും നിർവഹിക്കും. സ്‌കൂൾ മാനേജർ രാജൻ കണ്ടത്തിങ്കരയിൽ സമിതി സെക്രട്ടറി ശിവൻ വരിക്കനാനിക്കൽ,​ എംപ്ലോയീസ് ഫോറം താലൂക്ക് സെക്രട്ടറി അജിമോൻ ചിറയ്ക്കൽ, വനിതാ സംഘം യൂണിയൻ കൗൺസിലർ ഗിരിജാ ശിവൻ, കുടുംബയോഗം കൺവീനർമാരായ പി.കെ. രാജമ്മ ടീച്ചർ, യമുന രതീഷ്, ഐബി ഷൈജു, ജിനോ വേണു, ബാലചന്ദ്രൻ കുറുമാക്കൽ,​ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശ്രീജിത് സാബു, പ്രസിഡന്റ് അനന്ദു രാജീവ്, കുമാരീ സംഘം പ്രസിഡന്റ് രാജ്‌ലക്ഷ്മി.എസ്, സെക്രട്ടറി ആതിര സരേഷ് എന്നിവർ സംസാരിക്കും. വനിതാ സംഘം സെക്രട്ടറി ശ്രീമോൾ ഷിജു നന്ദി പറയും. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് പാലാ സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ പ്രൊഫസർ ഡോ. ഷാജിമോന്റെ പ്രഭാഷണവും അമൃത ഭോജനവും ഉണ്ടാകും.