mani
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞാറിൽ വൈദ്യുതി മന്ത്രി എം എം മണി നിർവഹിക്കുന്നു.

ഇടുക്കി: മ ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞാറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാമറ്റം പഞ്ചായത്തിന്റെ പച്ചത്തുരുത്തിൽ ആദ്യ തൈ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. താൻ ഇടുക്കിയിലെത്തിയിട്ട് 68 വർഷമായി. അന്നത്തെ കാലാവസ്ഥയും ഇന്നത്തേതും തമ്മിലുള്ള വ്യത്യാസം അതിശയിപ്പിക്കുന്നതാണ്. ഒന്നുകിൽ പ്രളയം അല്ലെങ്കിൽ അതിരൂക്ഷമായ ചൂടും വരൾച്ചയുമാണ് ഇന്ന് അനുഭവപ്പെടുന്നത്. പരിസ്ഥിതി സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാ ബദ്ധതയാണ് പച്ചത്തുരുത്ത് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. കാഞ്ഞാർ- ആനക്കയം റോഡിൽ ഒരേക്കറോളം വരുന്ന എം.വി.ഐ.പി ഭൂമിയിലാണ് വെള്ളിയാമറ്റം പഞ്ചായത്തിന്റെ പച്ചത്തുരുത്ത് ഒരുക്കിയിരിക്കുന്നത്. സോഷ്യൽ ഫോറസ്ട്രി വകുപ്പാണ് ആവശ്യമായ വൃക്ത്തൈകളും സാങ്കേതിക സഹായവും നൽകുന്നത്. വെള്ളിയാമറ്റം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പച്ചത്തുരുത്തിൽ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിന്റെ ചുമതല. ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷയായിരുന്നു. ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്, എം.വി.ഐ.പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിനോഷ് സി.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ. ഷീല, മുൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റും അറക്കുളം പഞ്ചായത്തംഗവുമായ കെ.എൽ. ജോസഫ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെബർ സി.വി. സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടെസിമോൾ മാത്യു, വാർഡ് മെമ്പർമാരായ രാഘവൻ കണ്ട, ഷെമീന അബ്ദുൾ കരീം, അഞ്ചു സി.ജി, സുധാ ജോണി, ലാലി ജോസി, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.