ചെറുതോണി: എസ്.എൻ.ഡി.പി യോഗം വാഴത്തോപ്പ് ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടത്തി. കലശ പൂജാദി കർമ്മങ്ങൾക്ക് എൻ.ആർ. പ്രമോദ് ശാന്തികൾ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനാനന്തരം ഇടുക്കി കലാ സാഗറിന്റെ ഗാനമേളയും നടന്നു. ശാഖാ പ്രസിഡന്റ് ഷാജി തെക്കലഞ്ഞിയിൽ, സെക്രട്ടറി പി.കെ. രാജേഷ്, വൈസ് പ്രസിഡന്റ് ശിവൻ ചക്കരവേലിൽ, യൂണിയൻ കമ്മിറ്റി അംഗം ജോബി കണിയാംകുടിയിൽ എന്നിവർ നേതൃത്വം നൽകി.