തൊടുപുഴ: പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി തൊടുപുഴ റൂറൽ സഹകരണ സംഘം തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂളിൽ പരിസ്ഥിതി സെമിനാറും വൃക്ഷതൈകളുടെയും ഗ്രോബാഗ് പച്ചക്കറി തൈകളുടെയും വിതരണവും നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന സെമിനാർ സംഘം പ്രസിഡന്റ് കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. റിട്ട. അഗ്രികൾച്ചറൽ ഓഫീസർ കെ.കെ. ശ്രീകുമാർ പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി എന്നിവയെക്കുറിച്ച് സംസാരിച്ചു. വൃക്ഷതൈകളുടെ വിതരണം തൊടുപുഴ സഹകരണ സംഘം അസി. രജിസ്ട്രാർ സി.സി. മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ. ഷിംനാസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടോം വി. തോമസ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ രാജീവ് പുഷ്പാംഗദൻ, സംഘം വൈസ് പ്രസിഡന്റ് ജലജ ശശി, സെക്രട്ടറി സോണിയ പി.എസ്, ഡയറക്ടർ ശ്രീകല മുകേഷ് എന്നിവർ സംസാരിച്ചു. സ്കൂളിലെ 210 വിദ്യാർത്ഥികൾക്കും ഗ്രോബാഗ് പച്ചക്കറി തൈകളും കറിവേപ്പിൻ തൈകളും വിതരണം ചെയ്തു.