ചെറുതോണി: സമഗ്രശിക്ഷാ അറക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ മൂലമറ്റം ഐ.എച്ച്.ഇ.പി ജി യു.പി സ്‌കൂളിൽ 19, 26, ജൂലായ് രണ്ട് എന്നീ ദിവസങ്ങളിൽ ഭിന്നശേഷികുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുള്ള വൈദ്യപരിശോധന ക്യാമ്പിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം ചെയ്തു. അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പി. സോഫി, എം.പി.ടി.എ പ്രസിഡന്റ് ഹേമമാലിനി, ഇ.എം. കരീം എന്നിവർ സംസാരിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ ചെയർമാനായും അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.