പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ 62 -ാമത് വാർഷിക പൊതുയോഗം വായനശാല ഹാളിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത വരവു ചിലവ് കണക്കും 2019- 2020ലേക്കുള്ള 3,99,900 രൂപാ വരവും 3,99,700 ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും സെക്രട്ടറി എൻ.വി. ജോസഫ് അവതരിപ്പിച്ചു. വായനശാലയുടെ സ്ഥാപക അംഗം കെ.ടി. മാണിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രം വായനശാല ഹാളിൽ മത്തച്ചൻ പുരയ്ക്കൽ അനാച്ഛാദനം ചെയ്തു. കെ.ടി. മാണിയുടെ പേരിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഏർപ്പെടുത്താൻ പൊതുയോഗം തീരുമാനമെടുത്തു. വി.കെ. മാത്യു, പി.കെ. ചാക്കോ, എൻ.എം. പുന്നൂസ്, വി.വി. ജോസഫ്, ജോർജ്‌ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.എം. ജോസ് കൊന്നയ്ക്കൽ മറുപടി പ്രസംഗം നടത്തി. ദേശീയഗാനത്തോടെ യോഗം സമാപിച്ചു.