കട്ടപ്പന: നഗരസഭയുടെ പരിധിക്കുള്ളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് (ഐ) കട്ടപ്പന മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ ന്യൂട്രീഷ്യൻ കോഴ്‌സിൽ ഒന്നാം റാങ്ക് നേടിയ രേഷ്മ മറിയം സന്തോഷിനും എ പ്ലസ് ജേതാക്കൾക്കും മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് രാജൻ, കെ.ജെ. ബെന്നി, ജോയി പൊരുന്നോലി, രാജമ്മ രാജൻ, പി.കെ. രാമകൃഷ്ണൻ, സിജു ചക്കുംമൂട്ടിൽ, ലൂയിസ് വേഴമ്പത്തോട്ടം, ജോസ് മുത്തനാട്ട്, എത്സമ്മ കലയത്തിനാൽ, കെ.വി. രാജു, ജോജോ കുടുക്കച്ചിറ, റൂബി വേഴമ്പത്തോട്ടം, പി.എസ്. രാജപ്പൻ, എബ്രഹാം പന്തമാക്കൽ എന്നിവർ പ്രസംഗിച്ചു.