ഇടുക്കി: 'ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത്, തെരുവുബാല്യ വിമുക്ത കേരളം" എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ഇന്ന് തൊടുപുഴയിൽ കൂട്ടയോട്ടം നടത്തും. തൊടുപുഴ ന്യൂമാൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കൂട്ടയോട്ടം നടത്തുന്നത്. തൊടുപുഴ ഡി.വൈ.എസ്.പി, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടയോട്ടം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും.