അഞ്ചിരി: സമിതി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാലി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജോർജ് ജോസഫ് ആക്കപ്പടിക്കൽ (പ്രസിഡന്റ്), റോബിൻ ഇടപ്പഴത്തിൽ (വൈസ് പ്രസിഡന്റ്), റിറ്റോ എം.ജോഷി മുണ്ടയ്ക്കൽ (സെക്രട്ടറി), ജിന്റു ആന്റണി തട്ടുപറമ്പിൽ (ജോ.സെക്രട്ടറി), എം.കെ.ജെയിംസ്‌കുട്ടി മരങ്ങാട്ട്(ട്രഷറർ).