jayesh
താലൂക്ക് റീജിയണൽ സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ജയേഷിന് സ്വീകരണം നൽകുന്നു

തൊടുപുഴ: താലൂക്ക് റീജിയണൽ സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം വി. ജയേഷിനെ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്ന് സൊസൈറ്റി പ്രസിഡന്റ് റിജു പി.ആറിന്റെ നേതൃത്വത്തിൽ അംഗങ്ങളും ജീവനക്കാരും ചേർന്ന് പൊന്നാട അണിയിച്ച് സ്വീകരണം നൽകി. സൊസൈറ്റി പ്രസിഡന്റ് റിജു പി.ആറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ്. പ്രവീൺ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗമായ പി.എസ്. സിനിമോൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ കെ.എൻ. സുരേഷ്‌കുമാർ, വിജയൻ താഴാനി, സുലോചന കെ.കെ, ജീവനക്കാരായ ധന്യ, രമ്യ, ആതിര, ഷൈല എന്നിവരും ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥി ജയേഷ്. വി സ്വീകരണത്തിന് നന്ദി പറഞ്ഞു. സെക്രട്ടറി ഒ.യു. ദാമോദരൻ സ്വാഗതവും സ്റ്റാഫ് അഞ്ജിത്ത് നന്ദിയും പറഞ്ഞു.