jeep
അപകടത്തിൽ മറിഞ്ഞ ജീപ്പ്

അടിമാലി: ഏലത്തോട്ട തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കുറത്തിക്കുടി ആദിവാസി കോളനി നിവാസികളായ ലക്ഷ്മി (60), ഇന്ദു (38), വത്സ (30), ഷൈല (30), ഓമന (30), പെരുമായി (55), ലളിത (35), ചന്ദ്രിക (30), മേരി (50), സുശീല (26), മങ്കാൾ (45), കുട്ടി (50), ഓമന (50), ദീപു (25), കാളികുട്ടി (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടിന് കുറത്തിക്കുടി ആദിവാസി കോളനിയിൽ നിന്ന് എലത്തോട്ട തൊഴിലാളികളുമായി വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പീച്ചാട് സെന്റ് ജോർജ് എലത്തോട്ടത്തിന് സമീപം കയറ്റത്തിൽ ജീപ്പ് നിറുത്തി ആളെ ഇറക്കുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.