കുമളി: മഴ പെയ്യാനായി മുല്ലപ്പെരിയാർ അണക്കെട്ടിന് മുകളിൽ പ്രാർത്ഥന. തമിഴ് കർഷകരുടെ നേതൃത്വത്തിലാണ് ഇഷ്ടദൈവങ്ങളെ പ്രീതിപ്പെടുത്താനായി പ്രാർത്ഥന നടത്തിയത്. തമിഴ്‌നാട് ചിന്നമന്നൂരിൽ നിന്നുള്ള കർഷകരാണ് കഴിഞ്ഞ ദിവസം പൂജ നടത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ അധീനതയിലുള്ള അണക്കെട്ടിൽ എല്ലാവർഷവും തമിഴ് കർഷകരുടെ പൂജ ഉണ്ടാകാറുണ്ട്. ഇത്തവണ തമിഴ്നാട്ടിൽ ഇതുവരെ നല്ല മഴ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിൽ കൃഷിക്കായി വെള്ളം ഉപയോഗിക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നാണ്.