തോപ്രാംകുടി: മുരിക്കാശേരി പാവനാത്മ കോളജിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവുകൾ. തനതു വിഷയങ്ങളിൽ ബിരുദാന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. വ്യവസ്ഥകൾ യു.ജി.സിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും. താത്പര്യമുള്ളവർ 21ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.