ചെറുതോണി: കഴിഞ്ഞ 25 വർഷമായി യു.ഡി.ഫ് ഭരിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.പി.എം എരിയാ സെക്രട്ടറി പി.ബി സബിഷ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ പഞ്ചായത്ത് കെട്ടിടം പണിയുകയല്ല, ഓഫീസ് സൗകര്യം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴുള്ള പഞ്ചായത്ത് ഓഫിസിന്റെ പുറകുവശത്തെ മൺതിട്ട ഇടിച്ചുള്ള കെട്ടിട നിർമ്മാണം മണ്ണ് മാഫിയയെ സഹായിക്കാനാണെന്നും എരിയാ സെക്രട്ടറി പി.ബി. സബിഷ് പറഞ്ഞു. ജനാതാദൾ ഇടുക്കി ജില്ലാ പ്രസിഡന്റ് ടി പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എൽ.ഡി.ഫ് നേതാക്കളായ എം.കെ. പ്രിയൻ, ജി. നാരയണൻ നായർ, കുര്യാക്കോസ് തുണ്ടത്തിൽ, തങ്കച്ചൻ വടക്കേൽ, എം.കെ. ചന്ദ്രൻ കുഞ്ഞ്, ഷാജിവാഴക്കാല, ലിസി ജോസ്, പഞ്ചായത്ത് മെമ്പർമാരായ പുഷ്പാ ഗോപി, ടിൻസി തോമസ്, സിമിനാ ബിനോയി, സന്തോഷ് കുമാർ/ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.